വിമാനത്താവളത്തിൽ വച്ച് മകളുടെയും ഭാര്യയുടെയും ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച ആരാധകർക്കെതിരെ സ്വരമുയർത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.
തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ദുബൈയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീട വിജയത്തിന് ശേഷം മാലിദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു സംഭവം.
കുടുംബത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിൽ തനിക്ക് വലിയ താൽപ്പര്യമില്ലെന്ന് താരത്തിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമായിരുന്നു. ആരാധകർ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ രോഹിത് ശർമ്മ അവരുടെ നേരെ ശബ്ദം ഉയർത്തി.
ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ടീം ഇന്ത്യയെ നയിച്ച രോഹിത്തും സംഘവും ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഭാര്യ റിതികയ്ക്കും മകള്‍ സമൈറയ്ക്കുമൊപ്പം ഹ്രസ്വ അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്