ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി. ഉണ്ണികൃഷ്ണൻ തുടരുമെന്ന് തീരുമാനം. ജനറൽ കൗൺസിൽ യോഗം ബി. ഉണ്ണികൃഷ്ണനും സിബി മലയിലും സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തീരുമാനം മാറിയത്.
ഇതിന് മുമ്പ് കുറച്ച് സമയം മുൻപ് തന്നെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബി. ഉണ്ണികൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. 18 വർഷമായി ഒരാളിൽ അധികാരം കേന്ദ്രീകരിക്കുന്നത് നല്ലതല്ലെന്ന അഭിപ്രായവും, സ്വകാര്യ സമയം ആവശ്യമാണ് എന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.
എന്നാൽ സംഘടനയുടെ ആവശ്യം പരിഗണിച്ചാണ് അദ്ദേഹം സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
