ഉദയ്പൂരിൽ ഒരുക്കങ്ങൾ തകൃതി! രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം നാളെ?

FEBRUARY 1, 2026, 8:19 AM

കാലങ്ങളായി രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിച്ചുള്ള പ്രണയ ഗോസിപ്പുകള്‍ വരികയാണ്. നാളിതുവരെ നടിയോ നടനോ അത് നിഷേധിച്ചിട്ടുമില്ല. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുഎന്നാണ്. 

വിവാഹ തീയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ മാസം 2 ന് അവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ പ്രകാരം, ഉദയ്പൂരിലെ പാലസിൽ വിവാഹ ചടങ്ങ് നടക്കുമെന്ന് പറയുന്നു. 

vachakam
vachakam
vachakam

രാജസ്ഥാനിലെ ഈ പൈതൃക വേദി താരങ്ങളുടെ വിവാഹത്തിനായി ഒരുങ്ങുന്നുവെന്നാണ് ടാനിസ എന്ന ഇൻഫ്‌ളുവൻസർ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഉദയ്പൂർ കൊട്ടാരത്തിലെ ജീവനക്കാരുമായി താൻ സംസാരിച്ചതായും അവർ നൽകിയ വിവരമനുസരിച്ച്, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫെബ്രുവരി 2 ന് വിവാഹിതരാകുമെന്നും വീഡിയോയിൽ പറയുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ ദൃശ്യങ്ങളും അവർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  എന്നിരുന്നാലും, വധുവും വരനുമായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹത്തെക്കുറിച്ചോ വിവാഹനിശ്ചയത്തെക്കുറിച്ചോ ഇതുവരെ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അടുത്തിടെ നടന്ന ഒരു സിനിമാ പ്രമോഷനിനിടെ അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാമെന്ന് രശ്മിക മറുപടി നൽകി.

ഇരുവരും തമ്മിൽ വളരെക്കാലമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെയും ജന്മദിനങ്ങൾ ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നു. ന്യൂയോർക്കിൽ നടന്ന 'ഇന്ത്യ ഡേ പരേഡിൽ' അതിഥികളായി ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രങ്ങളും വൈറലായി.

vachakam
vachakam
vachakam

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സിനിമകളിലാണ് ഈ താരങ്ങൾ ഒരുമിച്ച അഭിനയിച്ചത്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam