8 വര്‍ഷമായി വാട്സാപ്പില്ല, ഫെയ്സ്ബുക്കില്ല; കാരണം വെളിപ്പെടുത്തി രജിഷ വിജയൻ

FEBRUARY 7, 2026, 3:06 AM

ജീവിതശൈലിയും സോഷ്യൽ മീഡിയയോടുള്ള തന്റെ സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ. കഴിഞ്ഞ എട്ട് വർഷമായി താൻ വാട്‌സാപ്പ് ഉപയോഗിക്കുന്നില്ലെന്നും, വെർച്വൽ ലോകത്തേക്കാൾ നേരിട്ടുള്ള ആശയവിനിമയത്തിനാണ് മുൻഗണന നൽകുന്നതെന്നും താരം വ്യക്തമാക്കി.

വാട്‌സാപ്പ് മാത്രമല്ല, ഫെയ്‌സ്ബുക്കും ഇപ്പോൾ ഉപയോഗിക്കാറില്ലെന്ന് രജിഷ പറഞ്ഞു. നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂർവ്വമായി മാത്രം. റീൽസ് വന്നതോടെ ആളുകൾ ഫോണിന് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നുവെന്നും, ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ പോലും പലർക്കും സമയം കണ്ടെത്താനാകാത്ത അവസ്ഥയാണെന്നും താരം ചൂണ്ടിക്കാട്ടി. ഇത് വലിയൊരു അഡിക്ഷനാണെന്നും രജിഷ അഭിപ്രായപ്പെട്ടു.

ഫോൺ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാനായി നിരവധി ആപ്പുകൾ താൻ ഫോണിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഭാവിയെക്കുറിച്ച് വലിയ പദ്ധതികളൊന്നുമില്ലാത്ത സ്വഭാവമാണ് തന്റേതെന്നും രജിഷ പറഞ്ഞു. “പത്ത് വർഷം കഴിഞ്ഞാൽ ഞാൻ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. ഇപ്പോഴുള്ള നിമിഷത്തിൽ ജീവിക്കുക എന്നതാണ് എന്റെ രീതി,” എന്നും താരം പറഞ്ഞു.

vachakam
vachakam
vachakam

ആർമിയിൽ ഡോക്ടറാകുക എന്നതായിരുന്നു ബാല്യകാല ആഗ്രഹമെന്നും, നടിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രജിഷ വ്യക്തമാക്കി. എന്നാൽ ജീവിതത്തിൽ ആഗ്രഹിച്ച ചെറിയ കാര്യങ്ങളെല്ലാം നടന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഇതിനിടെ, സംവിധായകൻ കൃഷാന്ദ് ഒരുക്കുന്ന ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ എന്ന ചിത്രത്തിലൂടെ രജിഷ പുതിയൊരു വേഷപ്പകർച്ചയിൽ എത്തുകയാണ്. ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രജിഷയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസായ ഈ ഗാനത്തിലെ ഗ്ലാമറസ് ലുക്കും തകർപ്പൻ ഡാൻസും ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam