ചെന്നൈ: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജനവിധി കാത്തിരിക്കുകയാണ് തമിഴകം. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും.
സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാരംഗത്തെ പലരും പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് നടൻ മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
“വിജയ് രാഷ്ട്രീയത്തിലേക്ക് വന്നതിനെ എങ്ങനെ കാണുന്നു?” എന്ന ചോദ്യത്തിന് മമ്മൂട്ടി “ഒന്നും അറിയില്ല” എന്നാണ് പ്രതികരിച്ചത്. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് “നന്നായിരിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു. ‘പേട്രിയറ്റ്’ സിനിമയുടെ പ്രമോഷനായി ചെന്നൈയിൽ എത്തിയതായിരുന്നു മമ്മൂട്ടി. മെയ് 1നാണ് ചിത്രത്തിന്റെ റിലീസ്.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
