മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടി സാമന്ത റൂത്ത് പ്രഭു തന്റെ ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ചു രംഗത്ത്. താന്‍ ഗര്‍ഭിണിയാണെന്നും, ഉടന്‍ തന്നെ പ്രസവാവധിക്കായി സിനിമയില്‍നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും സാമന്ത വെളിപ്പെടുത്തി. ‘മാ ഇന്‍ടി ബംഗാരം’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിലായിരുന്നു നടിയുടെ പ്രതികരണം.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ സാമന്തയുടെ ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ മാ ഇന്‍ടി ബംഗാരം മികച്ച പ്രതികരണത്തോടെയും കളക്ഷനോടെയും മുന്നേറുകയാണ്. ചിത്രത്തിന്റെ കഥ സാമന്തയുടെ ഭര്‍ത്താവ് രാജ് നിഡിമോരുവിന്റേതും, സംവിധാനം നന്ദിനി റെഡ്ഡിയുടേതുമാണ്.
സിനിമയുടെ വിജയാഘോഷത്തിനിടെയായിരുന്നു തന്റെ വ്യക്തിജീവിതത്തിലെ വലിയ സന്തോഷവാര്‍ത്ത സാമന്ത ആരാധകരുമായി പങ്കുവെച്ചത്. “എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്‍ടി ബംഗാരം കഴിഞ്ഞ് എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. ഇത് പ്രസവാവധിയാണ്. അതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെ വരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകര്‍ക്കുമുന്നിലെത്തും,” എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിലെ ലിംഗഭൈരവി ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
