അല്ലു അർജുനും സംവിധായകനും തമ്മിൽ തർക്കം, പുഷ്പ 2 റിലീസ് പ്രതിസന്ധിയിൽ?

JULY 18, 2024, 7:21 PM

അല്ലു അർജുൻ-സുകുമാർ ടീമിൻ്റെ പുഷ്പ ഇന്ത്യൻ സിനിമയുടെ യശസ്സ് ഉയർത്തിയ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ ഈ വർഷം ഓഗസ്റ്റ് 15 ന് പ്രഖ്യാപിച്ച ചിത്രത്തിൻ്റെ റിലീസ് ഡിസംബർ 6 വരെ നീട്ടിയതോടെ ചിത്രവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

അല്ലു അർജുനും പുഷ്പ സംവിധായകൻ സുകുമാറും തമ്മിൽ തര്‍ക്കത്തിലായതായും തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങിയതായും അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇതെല്ലം തെറ്റായ വാർത്തകളാണെന്ന് പറയുകയാണ് അണിയറപ്രവർത്തകർ. 

vachakam
vachakam
vachakam

അല്ലു അർജുനും സംവിധായകനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. നിലവിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണെങ്കിലും ജൂലൈ അവസാനത്തോടെ ഇത് പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് വ്യക്തമാക്കി.

മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2-വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam