മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ചെയ്ത ചിത്രത്തിൽ മോഹൻലാലിൻറെ മകനായി താരം അഭിനയിക്കുകയും ചെയ്തിരുന്നു.
മികച്ച പ്രതികരണമായിരുന്നു കോവിഡ് കാലത്ത് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ബ്രോ ഡാഡിയിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ബ്രോഡാഡിയുടെ തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് മമ്മൂട്ടി ആയിരുന്നു.
നായകനായ ജോൺ കാറ്റാടി എന്ന കഥാപാത്രം കോട്ടയം കുഞ്ഞച്ചൻ ലെവലിൽ ഉള്ള ഒരു പണക്കാരനായ കൃഷിക്കാരൻ ആയിട്ടാണ് ആദ്യം മനസ്സിൽ കണ്ടത് എന്നും മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു.
മമ്മൂട്ടി മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നതുകൊണ്ട് കുറച്ചു കാത്തിരിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസമുണ്ടായിട്ടല്ല പക്ഷെ കോവിഡ് കാലത്ത് അൻപതുപേരെ വച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ച സിനിമ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് സ്ക്രിപ്റ്റുമായി മോഹൻലാലിനെ സമീപിച്ചത് എന്ന് പൃഥ്വിരാജ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്