ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അംഗത്വമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലിലെ തന്റെ ആദ്യ പോസ്റ്റുകളിലൊന്നില്‍, പ്ലാറ്റ്ഫോമില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും അമേരിക്കന്‍ പോഡ്കാസ്റ്ററും ശാസ്ത്രജ്ഞനുമായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന തന്റെ മുഴുവന്‍ പോഡ്കാസ്റ്റ് അഭിമുഖവും അപ്ലോഡ് ചെയ്തതിന് പ്രസിഡന്റ് ട്രംപിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി മോദി എഴുതി.
പ്ലാറ്റ്ഫോമിലെ തന്റെ ആദ്യ പോസ്റ്റില്‍, എല്ലാ 'അഭിനിവേശമുള്ള ശബ്ദങ്ങളുമായും' സംവദിക്കാനും അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പോഡ്കാസ്റ്റില്‍ 'എന്റെ ജീവിത യാത്ര, ഇന്ത്യയുടെ നാഗരിക വീക്ഷണം, ആഗോള പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.' എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
നേരത്തെ ട്രൂത്ത് സോഷ്യലില്‍ ഫ്രിഡ്മാനുമായി പ്രധാനമന്ത്രി മോദിയുടെ പോഡ്കാസ്റ്റിന്റെ യൂട്യൂബ് ലിങ്ക് ട്രംപ് പങ്കിട്ടിരുന്നു.
2021 ജനുവരിയില്‍ ട്രംപിന്റെ അനുയായികള്‍ യുഎസ് ക്യാപിറ്റോള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ഫേസ്ബുക്ക്, എക്സ് ഉള്‍പ്പെടെയുള്ള പ്രധാന സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. ഇതോടെയാണ് 2022 ല്‍ ട്രംപ് ട്രൂത്ത് സോഷ്യല്‍ എന്ന സ്വന്തം പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
യുഎസ് പ്രസിഡന്റ് ഈ പ്ലാറ്റ്ഫോമില്‍ വളരെ സജീവമാണ്. പ്രധാന സംഭവവികാസങ്ങളെയും നയ മാറ്റങ്ങളെയും കുറിച്ച് പലപ്പോഴും ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അദ്ദേഹം പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്