നടി രമ്യ പാണ്ഡിയന്‍ വിവാഹിതയായി

NOVEMBER 9, 2024, 4:17 PM

നടി രമ്യ പാണ്ഡിയന്‍ വിവാഹിതയായതായി റിപ്പോർട്ട്. യോഗ മാസ്റ്റര്‍ ആയ ലോവല്‍ ധവാനാണ് രമ്യയുടെ വരന്‍. ഋഷികേശിലെ ഗംഗാ തീരത്തുവച്ച്‌ നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

തമിഴ് ഹിന്ദു ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വേഷ്ടിയും ഷര്‍ട്ടുമാണ് വരന്റെ വേഷം. ചുവന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായിരുന്നു രമ്യ. വിവാഹം വളരെ ലളിതമായ ചടങ്ങില്‍ ഒതുക്കി. 

അച്ഛന്റെ സ്ഥാനത്ത് നിന്ന് രമ്യയുടെ കൈ പിടിച്ചുകൊടുത്തത് ചെറിയച്ഛനും നടനുമായ അരുണ്ഡ പാണ്ഡിയനുമാണ്. അരുണ്‍ പാണ്ഡിയന്റെ മകളും നടിയുമായ കീര്‍ത്തി പാണ്ഡിയനും, ഭര്‍ത്താവും നടനുമായ അശോക് സെല്‍വനും വിവാഹത്തില്‍ പങ്കെടുത്തു.

vachakam
vachakam
vachakam

വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ രമ്യ നേരത്തെ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയാണ് രമ്യ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam