'വനംകൊള്ളക്കാരാണ് ഇപ്പോൾ  നായകന്മാർ, ഇന്നത്തെ സിനിമകൾ തെറ്റായ സന്ദേശം നൽകുന്നു'

AUGUST 10, 2024, 9:36 PM

പുതിയ സിനിമകളിൽ നായകന്മാരെ അവതരിപ്പിക്കുന്ന രീതി തെറ്റാണെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ.

മുൻകാല ചിത്രങ്ങളിൽ നായകൻ കാടിൻ്റെ സംരക്ഷകനാകുമായിരുന്നു. എന്നാൽ ഇപ്പോൾ വനം കൊള്ളക്കാരാണ് നായകരെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കർണാടക വനംവകുപ്പിൽ നിന്ന് കുങ്കിയാനകളെ വാങ്ങാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പവൻ കല്യാണിൻ്റെ പ്രസ്താവന.

vachakam
vachakam
vachakam

'40 വർഷങ്ങൾക്ക് മുമ്പ് നായകൻ എന്നാൽ വനത്തെ സംരക്ഷിക്കുന്നവനാണ്. ഗന്ധദ ​ഗുഡിയിലെ രാജ് കുമാറിന്റെ കഥാപാത്രം അങ്ങനെയൊരു ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനാണ്. എന്നാൽ ഇപ്പോൾ കാട്ടിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന വനംകൊള്ളക്കാരനാണ് നായകൻ.

ഇന്നത്തെ സിനിമ എന്താണെന്ന് മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. നമ്മൾ ശരിയായ സന്ദേശമാണോ ജനങ്ങൾക്ക് നൽകുന്നത്.'- അദ്ദേഹം ചോദിച്ചു. ഒരു സാംസ്കാരിക മാറ്റം സംഭവിച്ചു. സിനിമയിൽ ചെയ്യാൻ സാധിക്കാത്തത് യഥാർത്ഥ ജീവിതത്തിൽ രാഷ്ട്രീയപ്രവർത്തനത്തിലൂടെ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പവൻ കല്യാൺ പറഞ്ഞു.

പവൻ കല്യാണിൻ്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തെ കുറിച്ചാണോ ഈ പരോക്ഷ വിമർശനം എന്നാണ് പലരും ചോദിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam