“രണ്ടാം ഭാഗത്തെപ്പോലെയല്ല മൂന്നാം ഭാഗം”; ദൃശ്യം 3യെ കുറിച്ച് ശ്രീകാന്ത് മുരളി

FEBRUARY 25, 2026, 12:08 AM

മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്കമിംഗ് റിലീസുകളിൽ ഒന്നാണ് ദൃശ്യം 3. നിരവധി ഭാഷകളിലേക്ക് റീമേക്കുകൾ ലഭിച്ച ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ പോലെ മറ്റൊരു മലയാള ചിത്രം വിരളമാണ്. ഏപ്രിൽ 2-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിനായി സിനിമാപ്രേമികൾ വലിയ കാത്തിരിപ്പിലാണ്. അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും എവിടെ കണ്ടാലും ‘ദൃശ്യം 3’യെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

‘ദൃശ്യം 3’യെക്കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്ന ചോദ്യത്തിന്, “ആദ്യ ഭാഗം പോലെ ആയിരുന്നില്ല രണ്ടാം ഭാഗം. അതുപോലെ തന്നെ രണ്ടാം ഭാഗത്തെപ്പോലെയല്ല മൂന്നാം ഭാഗവും. അത് ജീത്തു ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കി കാണൂ… ആ സസ്പെൻസ് നിൽക്കട്ടെ,” എന്നായിരുന്നു ശ്രീകാന്ത് മുരളിയുടെ മറുപടി.

vachakam
vachakam
vachakam

‘പ്രേക്ഷകർക്ക് പ്രതീക്ഷ വെക്കാതെ വരാൻ സാധിക്കുമോ?’ എന്ന ചോദ്യത്തിന്, “ദൃശ്യം 2 ഇറങ്ങുന്നതിന് മുൻപും ജീത്തു അങ്ങനെ പറഞ്ഞിരുന്നില്ലേ? അതൊന്നും തെറ്റല്ല. വൻ പ്രതീക്ഷയോടെ അല്ലല്ലോ വരേണ്ടത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, “ഒരു വെള്ളിയാഴ്ചയാണ് സിനിമയെ തീരുമാനിക്കുന്നത്. ഏറ്റവും മികച്ചതാകണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നത്. ഞാൻ ചെറിയൊരു റോളാണ് ചെയ്തിരിക്കുന്നത്. ഇത് ആശിർവാദ് സിനിമാസ്യുടെ വലിയൊരു ചിത്രമാണ്. മോഹൻലാൽ സാർ അഭിനയിക്കുന്ന സിനിമയാണ്. 47 വർഷമായി മലയാളിക്ക് വേണ്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിനും വലിയ പ്രതീക്ഷയുണ്ട്,” എന്നും ശ്രീകാന്ത് മുരളി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam