ഇമ്മാതിരി അടിഅടിച്ചാല്‍ ആരാ ജേഴ്‌സി മാറ്റാത്തെ! ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് പാക് ആരാധകന്‍

FEBRUARY 23, 2025, 11:41 PM

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്. മത്സരം നടന്ന ദുബായ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ആര്‍പ്പുവിളിച്ച് ആഘോഷിക്കുമ്പോള്‍ പാകിസ്ഥാനെ പിന്തുണയ്ക്കാനെത്തിയവരുടെ നിരാശ ആര്‍ക്കും ഊഹിക്കാവുന്നതാണ്. എന്നാല്‍ മത്സരത്തിനിടെ പാക് ആരാധകന് ഉണ്ടായ മനംമാറ്റത്തിന്റെ വീഡിയയാണ് ഇതിനിടെ വൈറലായത്. പച്ച ജേഴ്‌സിയണിഞ്ഞെത്തിയ പാക് ആരാധകര്‍ക്കിടയില്‍ ഒരാള്‍ പൊടുന്നനെ മറുകണ്ടം ചാടിയതാണ് വൈറലായത്.

പാകിസ്ഥാന്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഘട്ടം വന്നപ്പോള്‍ നൈസായി ജേഴ്‌സി മാറ്റുന്ന പാക് ആരാധകനെ വീഡിയോയില്‍ കാണാം. പച്ച ജേഴ്‌സിക്ക് പുറത്ത് നീല ജേഴ്‌സിയണിയുകയായിരുന്നു യുവാവ്. ഇതിന് പിന്നാലെ സമീപമുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കയ്യടിച്ചു.


ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക് താരങ്ങള്‍ 49.4 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു. കോലിയുടെ സെഞ്ച്വറി കരുത്തില്‍ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നിസാരമായി മറികടന്നു. 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam