ഹോളിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബോളിവുഡ് ചലച്ചിത്ര സംവിധായികയും നൃത്തസംവിധായികയുമായ ഫറാ ഖാനെതിരെ പരാതി. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന വികാഷ് ഫടക് അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേനയാണ് പരാതി നൽകിയത്.
ഫെബ്രുവരി 20 ന് സെലിബ്രിറ്റി മാസ്റ്റർഷെഫിന്റെ എപ്പിസോഡിനിടെ ഫറ നടത്തിയ പ്രസ്താവനയുടെ പേരിലാണ്പരാതി രജിസ്റ്റർ ചെയ്തത്. ഫറാ ഹോളിയെ 'ഛപ്രികളുടെ ഉത്സവം' എന്ന് വിശേഷിപ്പിച്ചെന്നും ഈ പരാമർശം തന്റെയും ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് ഫടക് ആരോപിക്കുന്നത്.
അതേസമയം ആ പദം അവഹേളനമാണെന്നും ഫറക്കെതിരെ നടപടിയെടുക്കണമെന്നും ഫടക് പറഞ്ഞു. പരാതിയെ തുടർന്ന് ഐ.പി.സി സെക്ഷൻ 196, 299, 302, 353 എന്നീ വകുപ്പുകൾ പ്രകാരം ഫറക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഫറാ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്