ആരോപണങ്ങൾ വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളി

SEPTEMBER 3, 2024, 8:51 PM

തിരുവനന്തപുരം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു.

READ ALSO: നിവിന്‍ പോളിക്കെതിരെ പീഡനപരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

vachakam
vachakam
vachakam

ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോതമംഗലം ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. എറണാകുളം റൂറൽ എസ് പിക്കാണ് യുവതി പരാതി നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam