നിവിന്‍ പോളിക്കെതിരെ പീഡനപരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

SEPTEMBER 3, 2024, 6:52 PM

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നത്.

ദുബായിൽ വെച്ച് പീഡിപ്പിച്ചതായാണ് കേസ്.  മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞവർഷം നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ കേസില്‍ ആറു പ്രതികളുണ്ട്. നിവിന്‍ കേസില്‍ ആറാം പ്രതിയാണ്.

നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ദുബായില്‍ മറ്റൊരു ജോലി ആവശ്യത്തിന് ദുബായില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു വനിത സുഹൃത്താണ് നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

vachakam
vachakam
vachakam

പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. വനിത സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam