സർക്കാരും ഗവർണറും വീണ്ടും തുറന്ന പോരിലേക്ക്

OCTOBER 8, 2024, 11:49 AM

 തിരുവനന്തപുരം: സർക്കാരും ഗവർണറും വീണ്ടും തുറന്ന പോരിലേക്ക്, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി വി അൻവറിൻറെ ഫോൺ ചോർത്തൽ ആരോപണം എന്നിവയിൽ ഇന്ന്  നേരിട്ടെത്തി വിശദീകരണം നൽകാൻ ചീഫ്സെക്രട്ടറിയോടും  ഡിജിപിയോടും ഗവർണർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്ത്  നൽകി.

 മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശം ആണ് ഗവർണർ ഇടപെടാൻ ഇടയാക്കിയത്.  

 സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ പോകില്ല.

vachakam
vachakam
vachakam

നാല് മണിക്ക് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സർക്കാർ വിലയിരുത്തൽ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam