വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മാവ് പുളിച്ചു, കെഎസ്‌ഇബിക്ക് മുന്നിലെത്തി മാവ് തലയിലൊഴിച്ച്‌ പ്രതിഷേധിച്ച്‌ സംരംഭകൻ

OCTOBER 8, 2024, 11:35 AM

കൊല്ലം: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ എത്തി പ്രതിഷേധിച്ചു സംരംഭകൻ. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പുളിച്ചുപോയ ആട്ടിയ മാവ് തലയില്‍ ഒഴിച്ച്‌ ആണ് സംരംഭകൻ പ്രതിഷേധിച്ചത്. ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ ആട്ട് മില്‍ നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കുണ്ടറ കെഎസ്‌ഇബി ഓഫിസിനു മുന്നില്‍ എത്തി ആട്ടിയ മാവ് തലയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് 1 മുതല്‍ 3 വരെയാണ് വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചതെങ്കിലും രാവിലെ 9.30 മുതല്‍ 10. 30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു. പിന്നീട് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു. ഇതോടെ രാജേഷ് പകുതി മാത്രം ആട്ടിവച്ച മാവ് പുളിച്ചു ഉപയോഗശൂന്യമാവുകയായിരുന്നു. തുടർന്നാണ് രാജേഷ് 2 മണിയോടെ കെഎസ്‌ഇബി ഓഫിസില്‍ വന്ന് പ്രതിഷേധിച്ചത്.

1ന് മുൻപ് മാവ് കടകളില്‍ കൊടുക്കുന്നതിനായി രാവിലെ 6 മുതല്‍ ആരംഭിച്ച ജോലിയും 10000 രൂപയുടെ സാമ്ബത്തികവും നഷ്ടമായതായി രാജേഷ് വ്യക്തമാക്കുന്നു. പ്രതിഷേധവുമായി കെഎസ്‌ഇബിയില്‍ എത്തിയപ്പോഴാണ് തനിക്ക് 11 മണി മുതല്‍ വൈദ്യുതി മുടങ്ങുമെന്ന മെസേജ് ലഭിച്ചതെന്ന് രാജേഷ് പറയുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്കും പൊലീസിലും പരാതി നല്‍കാൻ ഒരുങ്ങുകയാണ് രാജേഷ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam