നയൻതാര ആരാധകരുടെ പ്രിയ താരമാണ്. കരിയറിനും കുടുംബ ജീവിതത്തിനും ഒരുപോലെ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുകയാണ് നടി നയൻതാര. 2022 ലായിരുന്നു നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം. വാടക ഗർഭധാരണത്തിലൂടെതാരങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതും വലിയ വാർത്തയായിരുന്നു. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്നേശിന്റെയും മക്കള്‍.
അതേസമയം വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകളും അധിക്ഷേപങ്ങളും നയൻതാരയ്‌ക്ക് നേരെ വന്നിരുന്നു. എന്നാല്‍ താരം ഇതൊന്നും കാര്യമാക്കിയില്ല. കുഞ്ഞുങ്ങള്‍ പിറന്ന ശേഷമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് താരം തുടങ്ങിയത്. ആദ്യ പോസ്റ്റ് തന്നെ മക്കള്‍ക്കൊപ്പമുള്ള വീഡിയോയായിരുന്നു.
ഇപ്പോഴിതാ നയൻതാരയുടെ വാടക ഗർഭധാരണത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്ത് വന്നിരിക്കുകയാണ് വേണു സ്വാമി എന്ന ജോത്സ്യൻ. നയൻതാര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാത്തതിന് കാരണം സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയമല്ലെന്ന് വേണു സ്വാമി പറയുന്നു. ജാതകപ്രകാരം നയൻതാരയ്‌ക്ക് സന്താന യോഗമില്ല. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ നയൻതാരയ്‌ക്ക് കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഈ വാർത്തയെ കുറിച്ച് ഇതുവരെ നയൻതാര പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്