മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ ജാസ്മിൻ . 'സൂത്രധാരൻ' എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത മികച്ച കഥാപാത്രങ്ങൾ, ഒടുവിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മീരാ ജാസ്മിൻ നേടി.
സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് മീര ജാസ്മിൻ. ക്വീൻ എലിസബത്താണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങുന്ന സിനിമ. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. തന്റെ തുടക്കകാലത്തെ കുറിച്ചുള്ള മീരയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മനോരമ ഓൺലൈനിനോടാണ് മീര ജാസ്മിന്റെ പ്രതികരണം.
'ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം തുടക്കത്തിൽ എനിക്കു കിട്ടിയ ഫൗണ്ടേഷനായിരിക്കണം. ലോഹിയങ്കിളിനെപ്പോലെ ഒരു മെന്റർ പറഞ്ഞു തരുന്ന കാര്യങ്ങൾ ഒരുപാടു ഗുണം ചെയ്തിട്ടുണ്ട്. ക്യാരക്ടറിന്റെ വികാരങ്ങളെപ്പറ്റിയൊക്കെ കൃത്യമായി പറഞ്ഞുതരും. എന്തു ചെയ്യുമ്പോഴും നാച്ചുറലായി ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാം. പക്ഷേ നമുക്ക് ജന്മനാൽ ദൈവം തരുന്ന ഒരു കഴിവുണ്ട്.
എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോര്‍ക്കും. അപ്പോള്‍ വരുന്ന സങ്കടം സിനിമയിലേക്കു പകരും. അതായിരുന്നു പണ്ടെന്റെ രീതി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ കഥാപാത്രം ഏത് അവസ്ഥയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കി ചെയ്യാൻ തുടങ്ങി.
എല്ലാ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിലും ഉണ്ട്. അവരുടെ ചുറ്റുപാടുകളാണ് ഓരോ കഥാപാത്രങ്ങളെയും ട്രിഗര്‍ ചെയ്യുന്നത്. ഞാൻ എന്തു ചെയ്യുമ്ബോഴും യഥാര്‍ഥത്തില്‍ അതേ വികാരത്തിലാണ് അഭിനയിക്കുന്നത്. ഒരു ഫീലോടു കൂടിയേ ചെയ്യൂ. അല്ലെങ്കില്‍ അത് ഫേക്ക് ആയി തോന്നും.
ജീവിതം എങ്ങോട്ടാണോ പോകുന്നത് ആ ഒഴുക്കിനനുസരിച്ചങ്ങു പോകുക. ഞാനൊന്നും പ്ലാൻ ചെയ്യാറില്ല. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്തു വച്ചു കാണാം എന്ന രീതിയാണെനിക്ക് ഇഷ്ടം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്