അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി 

SEPTEMBER 4, 2025, 9:05 AM

അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. രാജേഷ് കേശവിൻ്റെ രക്തസമ്മർദം സാധാരണനിലയിലാണ്. എന്നാൽ ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

രാജേഷ് കേശവിന് വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘം ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ആശുപത്രി അധികൃതർ രംഗത്തെത്തുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. നേരത്തെ, ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയിരുന്നു.

vachakam
vachakam
vachakam

 ടെലിവിഷൻ പരിപാടികളുടെ അവതാരകനായി കരിയ‍ർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ ടിവി അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളും അദ്ദേഹം അവതാരകനായിട്ടുണ്ട്.

'ബ്യൂട്ടിഫുൾ' (2011), 'ട്രിവാൻഡ്രം ലോഡ്ജ്' (2012), 'ഹോട്ടൽ കാലിഫോർണിയ' (2013), 'നീന' (2015), 'തട്ടും പുറത്ത് അച്യുതൻ' (2018) എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam