ആക്ഷൻ സീനുകൾ ചെയ്യുന്നതിനിടെ കഴുത്തിന് പരിക്ക്, എന്നിട്ടും സീനുകൾ ചെയ്തു; ‘മിസ്റ്റർ എക്സ്’ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ

APRIL 16, 2026, 2:22 AM

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രം ‘മിസ്റ്റർ എക്സ്’ റിലീസിന് ഒരുങ്ങുന്നു. ആര്യ നായകനായെത്തുന്ന ഈ ചിത്രം സ്പൈ ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങളുമായി മഞ്ജുവും ശ്രദ്ധേയമായ വേഷത്തിലാണ് എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിലെ ആക്ഷൻ സീനുകൾ ചെയ്യുന്നതിനിടെ കഴുത്തിന് പരിക്കേറ്റിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ആക്ഷൻ രംഗങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനിടെ കഴുത്ത് ഉളുക്കിയെങ്കിലും അതേ അവസ്ഥയിൽ തന്നെ ഷൂട്ടിംഗ് തുടരേണ്ടി വന്നു എന്നുമാണ് താരം പറയുന്നത്.

മുൻപ് ചെയ്ത ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ കൂടുതലും ലളിതമായതായിരുന്നു എന്നും, ഈ ചിത്രത്തിലാണ് തുടർച്ചയായി ആക്ഷൻ ചെയ്യേണ്ടി വന്നതെന്നും മഞ്ജു പറഞ്ഞു. ഷൂട്ടിംഗിന് മുമ്പ് റിഹേഴ്സലുകളും ഫിസിക്കൽ ട്രെയിനിംഗും എടുത്തത് സഹായകമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

തൂത്തുക്കുടിയിലെ ഷൂട്ടിംഗിനിടെ ഭക്ഷ്യവിഷബാധയും ഉണ്ടായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ഈ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ആക്ഷൻ രംഗങ്ങൾ പൂർത്തിയാക്കിയതായും താരം വ്യക്തമാക്കി. ചിത്രീകരണ സമയത്ത് ശരീരം മുഴുവൻ വേദനയിലായിരുന്നുവെന്നും അവർ തമാശയായി പറഞ്ഞു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ എക്സ്’ ഏപ്രിൽ 17ന് റിലീസ് ചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam