ഇന്ത്യയുടെ വാനംപാടികളായ ആശാ ഭോസ്‌ലേയും സഹോദരി ലതാ മങ്കേഷ്കറും ഏവർക്കും പ്രിയപ്പെട്ട ഗായകരാണ്. ഇരുവരും എപ്പോഴും വെള്ള സാരികൾ മാത്രം ആണ് ധരിക്കാറ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ആശാ ഭോസ്‌ലേ.
'വെളുത്ത സാരികൾ ഞങ്ങളുടെ നിറത്തിനു നന്നായി ചേരുമായിരുന്നു. മറ്റു നിറങ്ങൾ ഞങ്ങളെ കൂടുതൽ കറുത്തവരാക്കുമായിരുന്നു. പിന്നീട് ഞാൻ പിങ്ക് നിറമുള്ള സാരികളും ധരിക്കാൻ തുടങ്ങി. എന്നാൽ അത് ദീദിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ ഞാൻ അത് തുടർന്നു' എന്നാണ് ആശ ഭോസ്‌ലേ പറയുന്നത്. അമൃത റാവുവിന്റെയും ആർ.ജെ അൻമോലിന്റെയും കപ്പിൾ ഓഫ് തിങ്സ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ആശാ ഭോസ്‌ലേ.
അതേസമയം ലതാ മങ്കേഷ്കറുമായുള്ള ബന്ധത്തെ കുറിച്ചും ആശ ഭോസ്‌ലേ തുറന്ന് പറഞ്ഞു. ‘വീട്ടിനുള്ളിൽ ദീദി സാധാരണയായി പെരുമാറും. ഞങ്ങൾ മറാഠിയിലാണ് സംസാരിക്കുക. എന്നാൽ പുറത്ത് ദീദി വളരെ പ്രഫഷണലാണ്. പുറത്തിറങ്ങുമ്പോൾ ദീദി ലതാ മങ്കേഷ്കറായി മാറും എന്നാണ് ആശ ഭോസ്‌ലേ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്