ഡൽഹി: ഐപിഎല്‍ 2025 മത്സരത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ റിങ്കു സിംഗിന്‍റെ മുഖത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ കുല്‍ദീപ് യാദവ് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
രണ്ട് തവണ റിങ്കുവിന്‍റെ മുഖത്ത് കുല്‍ദീപ് പതിയെ അടിക്കുന്നത് ആണ് വീഡിയോയില്‍ കാണാനാകുന്നത്. ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളാണ് റിങ്കുവും കുല്‍ദീപും എന്നും, അതിനാല്‍ തമാശയായാണ് കുല്‍ദീപ് ഇങ്ങനെ ചെയ്തത് എന്നുമാണ് ഒരു വിഭാഗം ആരാധകരുടെ വാദം. അതേസമയം തമാശയ്ക്കാണെങ്കില്‍പ്പോലും കുല്‍ദീപ് ചെയ്തത് വളരെ മോശമായിപ്പോയി എന്നാണ് മറ്റൊരു വിഭാഗം വ്യക്തമാക്കുന്നത്.
അതേസമയം കുല്‍ദീപിനെ ഐപിഎല്ലില്‍ നിന്ന് വിലക്കണം എന്നുവരെ കമന്റുകൾ ഉണ്ട്. എന്നാല്‍ ഇരുവരും എന്താണ് സംസാരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറൽ ആണ് ഈ വീഡിയോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്