ലെഗസി അവാർഡ് നടൻ ആർനോൾഡ് ഷ്വാസ്‌നെഗർ ഏറ്റുവാങ്ങും 

APRIL 29, 2025, 10:49 PM

ലോസ് ഏഞ്ചൽസിൽ നടക്കുന്ന സൗത്ത് ഈസ്റ്റ് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ നടനും, ക്ലീൻ എനർജി വക്താവും, കാലിഫോർണിയയുടെ മുൻ ഗവർണറുമായ ആർനോൾഡ് ഷ്വാസ്‌നെഗർ ലെഗസി അവാർഡ് ഏറ്റുവാങ്ങും.

''ഓസ്ട്രിയയുടെ ഗ്രീൻ ഹാർട്ട്" എന്നറിയപ്പെടുന്ന സ്റ്റൈറിയ മേഖലയിലെ സ്ലോവേനിയൻ അതിർത്തിയിൽ നിന്ന് 16 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഓസ്ട്രിയൻ ഗ്രാമത്തിൽ നിന്നാണ് ആർനോൾഡ് തന്റെ യാത്ര ആരംഭിച്ചതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

എമ്മി ജേതാവ് മാറ്റ് ഇസ്മാൻ ആയിരിക്കും ആർനോൾഡിന്റെ അഭാവത്തിൽ  ഈ അവാർഡ്  സ്വീകരിക്കുക.  ഷ്വാസ്‌നെഗറുമായി അടുത്ത ബന്ധം പുലർത്തുന്ന ഐസ്മാൻ, കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഓസ്ട്രിയൻ വേൾഡ് സമ്മിറ്റ് സംഘടിപ്പിച്ചു, ആഫ്റ്റർ സ്‌കൂൾ ഓൾ സ്റ്റാർസിനായി പണം സ്വരൂപിച്ചു, ആർനോൾഡ് സ്‌പോർട്‌സ് ഫെസ്റ്റിവലിനായി ലോകമെമ്പാടും സ്ട്രോങ് മാൻ മത്സരങ്ങൾ നടത്തിയിട്ടുമുണ്ട്.

vachakam
vachakam
vachakam

വർക്ക് ഫ്രണ്ടിൽ ഷ്വാസ്‌നെഗറിന്റേതായി  നിരവധി പ്രോജക്ടുകൾക്കായി ഒരുങ്ങുകയാണ്, അതിൽ ആക്ഷൻ കോമഡിയായ ദി മാൻ വിത്ത് ദി ബാഗ് ഉൾപ്പെടുന്നു. ചിത്രത്തിൽ  അലൻ റിച്ച്‌സണിനൊപ്പം സാന്താക്ലോസിന്റെ വേഷം  അവതരിപ്പിക്കുന്നത് അദ്ദേഹം ആണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam