2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറികളിലൊരാളായി പായല്‍ കപാഡിയ തിരഞ്ഞെടുക്കപ്പെട്ടു.
2024-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായികയാണ് പായല്‍.
ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടം നേടിയിരിക്കുന്നത്.
കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍ ഇന്നലെയാണ് വിവരം പുറത്തുവിട്ടത്. മെയ് 13 മുതല്‍ 24 വരെയാണ് 78-ാമത് കാന്‍ ചലച്ചിത്രമേള നടക്കുക.
അമേരിക്കന്‍ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയന്‍ നടി ആല്‍ബ റോര്‍വാക്കെര്‍, ഫ്രഞ്ച് മൊറോക്കന്‍ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിര്‍മാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഹോങ് സാങ്‌സൂ, മെക്‌സിക്കന്‍ സംവിധായകന്‍ കാര്‍ലോസ് റെഗാഡസ്, അമേരിക്കന്‍ നടന്‍ ജെറമി സ്‌ട്രോങ് എന്നിവരാണ് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മറ്റ് ജൂറി അംഗങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്