ഹിന്ദി ടെലിവിഷൻ ലോകത്ത് തിളങ്ങുന്ന താരമായിരുന്ന മൗനി റോയ് ഇപ്പോൾ ബോളിവുഡിലെ ഒരു പ്രമുഖ സാന്നിധ്യമാണ്. അവരുടെ ആദ്യ പരമ്പര ജനപ്രിയ പരമ്പരയായ ക്യൂങ്കി സാസ് ഭി കഭി ബഹു തി ആയിരുന്നു. പിന്നീട്, ദേവോം കെ ദേവ് മഹാദേവ് മുതൽ നാഗിൻ വരെയുള്ള സൂപ്പർ ഹിറ്റ് പരമ്പരകളിൽ അവർ അഭിനയിച്ചു.
പുതിയ സിനിമയായ ഭൂത്‌നിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മൗനി ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് മൗനി ബോളിവുഡില്‍ അരങ്ങേറുന്നത്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അതിക്രമത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മൗനി.
ഒരിക്കല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെക്കുറിച്ചാണ് മൗനി സംസാരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് മൗനി മനസ് തുറന്നത്.
'ആരോ ഞങ്ങളുടെ താക്കോല്‍ മോഷ്ടിച്ച് രാത്രി മുറിയില്‍ കയറാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. എന്റെ കൂടെ എന്റെ മാനേജരും ഉണ്ടായിരുന്നു. ഞാന്‍ അലറിവിളിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ റിസപ്ഷനിസ്റ്റിനെ വിളിച്ചു. അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ ഹൗസ് കീപ്പിംഗ് ആയിരിക്കുമെന്ന് പറഞ്ഞു'' മൗനി പറയുന്നു. ''
''ഞാന്‍ അവരെ ചോദ്യം ചെയ്തു. വാതിലില്‍ മുട്ടാതെയും കോളിങ് ബെല്‍ അർത്താതെയുമാണോ ഹൗസ് കീപ്പിംഗുകാര്‍ വരുന്നത്? അതും രാത്രി 12.30ന്?'' എന്നും താരം പറയുന്നുണ്ട്. അന്നത്തെ ആ സംഭവം ഇന്നും ഭയത്തോടെയാണ് മൗനി ഓര്‍ക്കുന്നത്. ഭാഗ്യവശാല്‍ അന്ന് മോശമായൊന്നും സംഭവിച്ചില്ലെന്നും മൗനി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്