മുംബൈ: ദുബായില്‍ വച്ച് പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെ ബോളിവുഡ് താരം കരീന കപൂറിനെതിരെ വലിയ സൈബര്‍ ആക്രമണം. കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആണ് കരീനയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്.
പെഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് നേരെ വിലക്ക് വന്നിരുന്നു. ഈ സമയത്ത് ആണ് പാകിസ്ഥാൻ ഡിസൈനര്‍ക്കൊപ്പമുള്ള കരീനയുടെ ഫോട്ടോ പുറത്തുവരുന്നത്. ഇതിന് പിന്നാലെ ആണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം കരീനയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്.
ഏപ്രിൽ 27 ന് ആണ് ഫറാസ് മനൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടത്. എന്നാൽ ഇത് പുതിയ ഫോട്ടോകൾ ആണോ എന്നതിൽ വ്യക്തത ഇല്ല. താരം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്