പഹല്‍ഗാം ഭീകരാക്രമണം; യു.കെയിലെ ഷോകള്‍ മാറ്റിവെച്ച് സല്‍മാന്‍ ഖാന്‍

APRIL 28, 2025, 4:51 AM

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.കെയിലെ ഷോകള്‍ മാറ്റിവെച്ച് സല്‍മാന്‍ ഖാന്‍. യു.കെയിലെ സന്ദര്‍ശനവും അവിടെ നടത്താനിരുന്ന ബോളിവുഡ് ബിഗ് വണ്‍ ഷോകളുമാണ് മാറ്റിവെച്ചത്. ഇതേക്കുറിച്ച് താരം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഈ ദുഃഖസമയത്ത് ഒരു ഇടവേള നല്ലതാണെന്നും അതിനാല്‍ താല്‍കാലികമായി പരിപാടികള്‍ മാറ്റിവെക്കുന്നുവെന്നും സല്‍മാന്‍ കുറിപ്പില്‍ പറയുന്നു.

അദ്ദേഹം ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഷോകളുടെ പുതിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

‘ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മെയ് 3,4 തീയതികളില്‍ മാഞ്ചസ്റ്ററിലും ലണ്ടനിലും നടത്താനിരുന്ന ബിഗ് വണ്‍ ഷോകള്‍ മാറ്റിവെച്ചത്.

ഞങ്ങളുടെ ആരാധകര്‍ പരിപാടിക്കായി എത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്നുവെന്ന് മനസ്സിലായെങ്കിലും, ഈ ദുഃഖസമയത്ത് താല്‍കാലികമായി നിര്‍ത്തുന്നതാണ് ശരി’-സല്‍മാന്‍ ഇന്‍സറ്റാഗ്രാമില്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam