പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന കവി. നാട്ടിൽ വിശ്രമ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന തന്റെ മാതാപിതാക്കൾക്ക് വേണ്ടിയാണ് ഈ വീട് നിർമ്മിച്ചതെന്ന് അർച്ചന പറഞ്ഞു.
ഇന്നലെയാണ് വീടിന്റെ പാലുകാച്ചൽ നടന്നത്. വീട് പണിയാൻ എത്തിയ അതിഥി തൊഴിലാളികൾക്കൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു.
‘വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു റിട്ടയർമെൻ്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകൾ,’ അർച്ചന കവി കുറിച്ചു.
വീടുപണിക്കെത്തിയ അതിഥി തൊഴിലാളികൾക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തെ ചിത്രങ്ങളിൽ കാണാം. കേരളശൈലിയിലുള്ള വീടാണ് അർച്ചന മാതാപിതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ദീർഘകാലമായി അർച്ചനയും കുടുംബവും ഡൽഹിയിലാണ് താമസം.
ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി സിനിമയിലേക്ക് ചുവടുവെക്കുന്നത്.മമ്മി ആൻഡ് മി, സോൾട്ട് ആൻഡ് പെപ്പർ, ഹണി ബീ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം അടുത്തിടെ വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്