കൊച്ചി: ലഹരിക്കെതിരെ നിരന്തരം പ്രചരണം നടത്തിയ വ്യക്തിയായിരുന്നു സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പർ വേടൻ. തന്റെ ഷോയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു വേടൻ പ്രധാനമായും ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്നത്.
എന്നാൽ ഇന്നലെ രാത്രിയോടെ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവോടെ വേടൻ പിടിയിലാകുകയായിരുന്നു. പിന്നാലെ ലഹരി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തു. ഇതോടെ വേടന്റെ പഴയ ലഹരി വിരുദ്ധ പ്രസംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ആരും ലഹരി ഉപയോഗിക്കരുത് എന്നും അതിന്റെ ദോഷങ്ങളും ആണ് വേടൻ പരിപാടികളിൽ പ്രധാനമായും പ്രസംഗിക്കാറ്. ലഹരി ഉപയോഗിക്കുന്നതിലൂടെ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടും അദ്ദേഹം പറയാറുണ്ടായിരുന്നു. ഇതൊക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്