ആരാധകരുടെ പ്രിയ താരജോഡികൾ ആണ് അജിത്തും ശാലിനിയും. താരങ്ങൾ ഇപ്പോൾ വിവാഹ ജീവിതത്തിലെ 25 വർഷങ്ങൾ ആഘോഷിക്കുകയാണ്. ആനിവേഴ്സറി കേക്ക് മുറിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
2000 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹ ശേഷം ശാലിനി സിനിമകൾ ചെയ്തിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും അജിത്തിനൊപ്പം സിനിമാലൊക്കേഷനുകളിലും തിയേറ്ററുകളിലുമെല്ലാം ശാലിനി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ആരാധകരുടെ മാതൃകാ ജോഡികളാണ് ഇരുവരും. നിരവധിപേരാണ് താരങ്ങൾക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്