ആസിഫ് അലി നായകനായെത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഈ മാസം 17 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നതോടെ റിലീസ് മാറ്റിയിരുന്നു. റിലീസ് വൈകുന്നതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ആസിഫ് അലിയും സംവിധായകൻ സേതുനാഥ് പദ്മകുമാറും നിർമാതാവ് നൈസാം സലാമും.
പ്ലാൻ ചെയ്തിരുന്നതു പോലെ ഏപ്രിൽ 17ന് തന്നെ ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷയെന്നാണ് സംവിധായകൻ സേതുനാഥ് പദ്മകുമാർ വ്യക്തമാക്കുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങൾ വന്നതെന്നാണ് സംവിധായകൻ പറയുന്നത്. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിർമാതാവ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇവർ ഇക്കാര്യം വിശദീകരിച്ചത്.
അതേസമയം വിഷയത്തെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. നിർമാതാവ് നൈസാം സലാമോ ക്രൂവിലെ മറ്റാരെങ്കിലുമോ ആരോപണമുന്നയിക്കുന്ന ആളുടെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് ഈ സത്യം കോടതിയിൽ തെളിയിക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്