ഏറ്റവും ധനികരായ സിനിമാതാരങ്ങൾ ഷാരൂഖ് ഖാൻ, ടോം ക്രൂസ്, ജോണി ഡെപ്പ് എന്നിവരാണ്. എന്നാൽ ഇപ്പോൾ കഥ മാറുകയാണ്. ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ലോകത്തിലെ എല്ലാ ധനികരായ താരങ്ങളെയും മറികടന്ന് ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ധനികനായ കൊമേഡിയനാണ് ജെറി സീൻഫെൽഡ്.
അമേരിക്കൻ ബിസിനസ് മാഗസിൻ ഫോർബ്‌സിന്റെ കണക്കനുസരിച്ച്, സീൻഫെൽഡിന്റെ ആസ്തി 1.1 ബില്യൺ ഡോളറാണ്. ലോകത്തിലെ എല്ലാ മുൻനിര താരങ്ങളുടെയും ആസ്തി കണക്കിലെടുക്കുമ്പോൾ, അദ്ദേഹം വളരെ പിന്നിലാണ്.
ഷാരൂഖ് ഖാന്റെ നിലവിലെ ആസ്തി 770 മില്യൺ ഡോളറും, ടോം ക്രൂയിസിന് 600 മില്യൺ ഡോളറും, ഡ്വെയ്ൻ ജോൺസണിന് 400 മില്യൺ ഡോളറും, ജോണി ഡെപ്പിന് 100 മില്യൺ ഡോളറുമാണ്.
700 മില്യണിൽ അധികമാണ് സീൻഫെൽഡിന്റെ ഒരു സ്റ്റാൻ്റ് അപ്പ് കോമഡി ഷോയ്ക്ക് മാത്രം ലഭിക്കുന്നത്. നിലവിൽ 'നെറ്റ്ഫ്ലിക്സ് സ്പെഷ്യൽ', 'കോമഡി ഇൻ കാർസ് ഗെറ്റിങ് കോഫീ' എന്ന പ്രോഗ്രാമുകൾ ചെയ്തുവരികയാണ് സീൻ ഫീൽഡ്.
1987 ൽ 'ലേറ്റ് നൈറ്റ് വിത്ത് ഡേവിഡ് ലെറ്റർമാൻ' എന്ന ഒരു മണിക്കൂർ നീണ്ട സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ മിനിസ്‌ക്രീനിൽ എത്തി. അതോടെ സീൻഫീൽഡിന്റെ തലവര തെളിഞ്ഞു. അദ്ദേഹത്തിൻ്റെ ഷോകൾക്കായി കാത്തിക്കുന്ന വലിയ ആരാധക വൃന്ദം തന്നെയുണ്ടായി.
തൻ്റെ ഷോയുടെ സിൻ്റിക്കേഷൻ റവന്യു, ടൂർ പ്രോഗ്രാമുകൾ, സിനിമ തുടങ്ങിയ മറ്റു പ്രോജക്ടുകളിലെ വരുമാനവും സീൻഫീൽഡിൻ്റെ സമ്പാദ്യം ഉയർത്തി. ഷോകളുടെ 15 % റവന്യു നേരിട്ട് സീൻഫീൽഡിന് ലഭിക്കുന്നു. അതിൽ തന്നെ പ്രാദേശിക ടെലിവിഷൻ ചാനലിലേക്കും സ്ട്രീമിംഗ് ചാനലിലേക്കുമുള്ള സെയ്‌ലും നടക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്