ജെനിഫർ ലോപസ് ഏവരുടെയും പ്രിയപ്പെട്ട താരമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് ആണ് ചർച്ചയാവുന്നത്. 2025 ഏപ്രിൽ 27-ന് ജെനിഫർ ലോപസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ആണ് വലിയ ചർച്ചയായത്.
“വിലവർധനയെ തുടർന്ന് എന്റെ സ്നേഹത്തിന് ഇനി ചിലവു കൂടും” എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഈ പോസ്റ്റിനൊപ്പം 2000-ലെ Love Don’t Cost a Thing ഗാനവും താരം ചേർത്തിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്ത തലത്തിലേക്കുള്ള ഒരു ചർച്ചയിലേക്ക് ആണ് ഈ പോസ്റ്റ് ആരാധകരെ നയിച്ചത്.
ചില ആരാധകർ ജെനിഫർ ലോപ്പസിന്റെ തമാശ എത്ര അവഗണിച്ചു എങ്കിലുംമറ്റുള്ളവർ അത് നിസാരമായി അല്ല എടുത്തത്. ഒരു കോടീശ്വരിയെ വില വർധന എങ്ങനെ ബാധിക്കും എന്നാണ് ഏറെ പേരും ചോദിച്ചത്. ചിലർ ഈ പോസ്റ്റിനെ "പൂർണ്ണമായും ബോധശൂന്യമായിരുന്നത്" എന്ന് വിശേഷിപ്പിച്ചു.
അതേസമയം പോസ്റ്റിന് പിന്നാലെ ജെനിഫർ ലോപസും ബ്രെറ്റ് ഗോൾഡ്സ്റ്റീനുമായുള്ള പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകളും ചർച്ചയായി. താരം പ്രണയം എന്ന് തന്റെ പോസ്റ്റിൽ പരാമർശിച്ചതാണ് ചർച്ച ഇത്തരം ഗോസ്സിപ്പിലേക്ക് വഴിമാറാൻ കാരണമായത്. 2025-ൽ ബെൻ അഫ്ലക്കുമായുള്ള വിവാഹമോചനത്തിന് ശേഷം താരം ബ്രെറ്റ് ഗോൾഡ്സ്റ്റീനുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
അതിനിടെ, ജെനിഫർ ലോപ്പസ് തന്റെ Up All Night Live 2025 ടൂറിന്റെ ഒരുക്കത്തിലാണ്. യൂറോപ്പ്, മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആണ് ഈ പരിപാടി നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്