സംസ്ഥാനത്ത് ലഹരി കേസുകൾ അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഓർമ്മപ്പെടുത്തലുമായി നടൻ ഉണ്ണി മുകുന്ദൻ.
മാർക്കോ എന്ന തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടന്റെ പ്രതികരണം. കയ്യിൽ സിഗരറ്റുമായി നടക്കുന്ന മാർക്കോ ആകാൻ എളുപ്പമാണെന്നും സിക്സ് പാക്കുള്ള മാർക്കോ ആകാനാണ് ശ്രമിക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
'ഒരു സിഗരറ്റിൻ്റെ ഭാരം സാധാരണയായി 0.7 മുതൽ 1.0 ഗ്രാം വരെയാണ്. മൊത്തം ഭാരം (ഫിൽട്ടറും പേപ്പറും ഉൾപ്പെടെ) സാധാരണയായി ശരാശരി 1 ഗ്രാം. മനുഷ്യൻ മതിയെന്ന് നിങ്ങൾക്ക് തോന്നുവെങ്കിൽ നിങ്ങളുടെ ഓപ്ഷനുകൾ പുനഃപരിശോധിക്കുക.
സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക', എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ കമന്‍റുമായി ആരാധകരും രംഗത്ത് എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്