കാവ്യ മാരനും അനിരുദ്ധും വിവാഹിതരാകുന്നു? അഭ്യൂഹങ്ങൾക്ക് കരുത്തേകി നടൻ വൈ.ജി. മഹേന്ദ്രയുടെ  പ്രതികരണം

JUNE 29, 2026, 12:41 AM

ചെന്നൈ: സൺറൈസേഴ്‌സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള പ്രണയവും വിവാഹവും സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയാകുന്നു. ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അനിരുദ്ധിന്റെ ബന്ധു കൂടിയായ നടൻ വൈ.ജി. മഹേന്ദ്രയുടെ പരാമർശമാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഒരു അഭിമുഖത്തിൽ സംസാരിക്കവെ, "ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാകാനൊരുങ്ങുകയാണ്" എന്നായിരുന്നു വൈ.ജി. മഹേന്ദ്രയുടെ പ്രതികരണം. കാവ്യ മാരനെ പ്രശംസിച്ച അദ്ദേഹം, "ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്‌സ് ഹൈദരാബാദ് പോലൊരു വലിയ ടീമിനെ വിജയകരമായി നയിക്കാൻ അവൾക്ക് കഴിവുണ്ട്. ഇരുവരും മികച്ച ജോഡിയാണ്. അവർ ഒന്നിച്ച് സംഗീത ബിസിനസ് ആരംഭിച്ചാൽ അതും വിജയകരമാകും" എന്നും പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കാവ്യ മാരനും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളോട് കാവ്യ മാരനോ അനിരുദ്ധോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

തമിഴ് സിനിമയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകരിലൊരാളാണ് അനിരുദ്ധ് രവിചന്ദർ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അദ്ദേഹം തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ബന്ധു കൂടിയാണ്.

അതേസമയം, പ്രമുഖ വ്യവസായി കലാനിധി മാരന്റെ മകളായ കാവ്യ മാരൻ, സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന് പുറമെ, SA20 ലീഗിലെ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ്, ദി ഹണ്ട്രഡ് ടൂർണമെന്റിലെ സൺറൈസേഴ്‌സ് ലീഡ്സ് ടീമുകളുടെ സഹഉടമ കൂടിയാണ് കാവ്യ.

വൈ.ജി. മഹേന്ദ്രയുടെ പ്രതികരണത്തിന് പിന്നാലെ കാവ്യ മാരന്റെയും അനിരുദ്ധിന്റെയും വിവാഹവാർത്തകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇരുവരിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam