കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി നടി കങ്കണ റണാവത്ത്

JUNE 3, 2023, 10:58 PM

കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി നടി കങ്കണ റണാവത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തില്‍ അന്താരാഷ്‌ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്ക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി എയര്‍പോര്‍ട്ട് ലുക്കിനോട് വിട പറയുകയാണെന്നും കങ്കണ റണാവത്ത് വെളിപ്പെടുത്തി.

2018 മുതല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് താരത്തിന്റെ ഫാഷൻ ലുക്കുകള്‍ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി മാറ്റിയായിരുന്നു താരത്തിന്റെ പ്രതികരണം. എയര്‍പോര്‍ട്ട് ലുക്ക് ട്രെൻഡ് ഒരു പ്രഹസനമായി മാറുന്നതിന് തന്നെ കുറ്റപ്പെടുത്താനേ കഴിയൂ എന്നും താരം വ്യക്തമാക്കി, കൂടാതെ ഇന്ത്യയില്‍ ഇത്തരമൊരു ട്രെൻഡ് കൊണ്ടുവന്നത് താനാണെന്നും കങ്കണ.

മുതലാളിത്തത്തിന്റെ ഇരയെന്ന് സ്വയം വിശേഷിപ്പിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫാഷൻ വ്യവസായത്തിന്റെയും മാഗസിൻ എഡിറ്റര്‍മാരുടെയും സ്വാധീനത്തില്‍, പാശ്ചാത്യ സ്ത്രീയെപ്പോലെ തോന്നിക്കാൻ അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ പോക്കറ്റുകള്‍ മാത്രം നിറയുകയായിരുന്നു. പരിസ്ഥിതി ആഘാതത്തെക്കുറിച്ച്‌ ചിന്തിക്കാതെ വസ്ത്രങ്ങള്‍ വാങ്ങിയതില്‍ ലജ്ജിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എന്റെ രാജ്യത്ത് നെയ്ത്തുകാരും കരകൗശല തൊഴിലാളികളും പട്ടിണി മൂലം മരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ഒരു വസ്ത്രം വാങ്ങുമ്പോള്‍ അതില്‍ നിന്ന് എത്ര ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നെന്നും കങ്കണ കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam