'മുന്‍ബന്ധത്തില്‍ താന്‍ വഞ്ചന കാട്ടിയിട്ടുണ്ട്'

MAY 2, 2024, 3:50 PM

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാരുടെ പട്ടികയിലാണ് തെലുങ്ക് യുവനടന്‍ നാഗ ചൈതന്യയുടെ സ്ഥാനം. കരിയറിലും വ്യക്തിജീവിതത്തിലും ശ്രദ്ധയോടെ നീങ്ങുന്ന താരത്തിന്റെ മുന്‍ഭാര്യ സാമന്തയുമായുള്ള വേര്‍പിരിയല്‍ വന്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖ പരിപാടിയില്‍ താന്‍ മുന്‍ ബന്ധത്തില്‍ വഞ്ചന കാട്ടിയിട്ടുണ്ടെന്ന് നാഗചൈതന്യ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിക്കുകയും പിന്നീട് വേര്‍പിരിഞ്ഞ ശേഷം ഇപ്പോള്‍ ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്നാണ് കിംവദന്തികള്‍ പരക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടന്റെ പ്രസ്താവന ആരാധകര്‍ ചേര്‍ത്തുവായിക്കുന്നത്.

vachakam
vachakam
vachakam

എല്ലാവരും ജീവിതത്തിൽ എല്ലാം അനുഭവിക്കണം. അപ്പോഴാണ് നിങ്ങൾ വളർന്ന് അത് മനസ്സിലാക്കുന്നത്, ശരി എനിക്ക് എല്ലാ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്,  ഇപ്പോള്‍ സ്ഥിരതാമസമാക്കാനുള്ള സമയമായെന്നു കൂടി താരം പറഞ്ഞു.

അതേസമയം ഏത് ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചതെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ സാമന്ത റൂത്ത് പ്രഭുവുമായി വേര്‍പിരിയുന്നതിന്റെ കിംവദന്തികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന മറുപടി ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam