ദിലീപ് ചിത്രം ‘ഭഭബ’ കേരളത്തിൽ നൂറ് ദിവസം ഓടുമെന്ന പ്രവചനവുമായി കലാമണ്ഡലം സത്യഭാമ. ചിത്രം 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ടെന്നും സത്യഭാമ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
‘100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്’ ‘പ്രാർഥനകൾ ഫലം കണ്ടു. ദിലീപിന്റെയും,സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്റർടെയ്ൻമെന്റ് പെർഫോമൻസ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്.
ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്. 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്’ സത്യഭാമ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
