‘കാട്ടാളൻ’ സെൻസറിംഗ് പൂർത്തിയായി; ചിത്രം മെയ് 28ന് റിലീസ്

MAY 23, 2026, 6:03 AM

കൊച്ചി: ആന്റണി വർഗീസ്, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മെയ് 28ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആനവേട്ടയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ജംഗിൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നീ മൂന്ന് മ്യൂസിക് ട്രാക്കുകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു.

രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കൂടാതെ അജനീഷ് ലോക്നാഥ്യും സിനിമയ്ക്ക് സംഗീതമൊരുക്കുന്നുണ്ട്. ചിത്രത്തിൽ ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തീവാരി, ഷിബിൻ എസ് രാഘവ്, പ്രണവ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

vachakam
vachakam
vachakam

ബാഹുബലി 2: ദി കൺക്ലൂഷൻ, ജവാൻ, പൊന്നിയിൻ സെൽവൻ: പാർട്ട് 1 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫർ കെച്ച കെംബഡികെ ആണ് ‘കാട്ടാളൻ’ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഓങ്-ബാക്ക് 2 വഴി ശ്രദ്ധ നേടിയ ‘പോംഗ്’ എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam