ബിടിഎസ് താരം ജിമിനും നടി സോങ് ഡാ യൂണും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ബിടിഎസിന്റെ ഏജൻസിയായ ബിഗ് ഹിറ്റ് മ്യൂസിക്.
ജിമിന്റെയും അതുമായി ബന്ധപ്പെട്ട വ്യക്തിയുടെയും സ്വകാര്യ ജീവിതത്തെ മാനിച്ചുകൊണ്ട് ഞങ്ങളുടെ കമ്പനി അതിൽ അഭിപ്രായങ്ങൾ ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.
എന്നാൽ ഇപ്പോൾ കലാകാരന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും കിംവദന്തികളും വരുന്ന സാഹചര്യത്തിൽ ഒരു വ്യക്തത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ജിമിനും ആ അഭിനേത്രിയും തമ്മിൽ നേരത്തെ പ്രണയ ബന്ധത്തിലായിരുന്നു എന്നത് സത്യമായ കാര്യമാണ്. പക്ഷേ അത് വർഷങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഇല്ല- ബിഗ്ഹിറ്റ് മ്യൂസിക് വ്യക്തമാക്കി.
2022 മുതൽ സോങ് ഡാ യൂണും ജിമിനും പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു. ജിമിൻ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ലിഫ്റ്റിൽ ഇറങ്ങി വരുന്നതും, പുറത്ത് കാത്തിരുന്ന നടി ഗായകന് മുന്നിൽ ചാടി വീണ് ഞെട്ടിക്കുന്നതുമായ ഒരു ടിക് ടോക് വീഡിയോ വൈറലായതോടെയാണ് ആ പ്രണയ ഗോസിപ്പുകളും പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്