സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുടെ വിവാഹനിശ്ചയവും കഴിഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം.
ഒരു യുവാവുമൊത്തുള്ള സാറയുടെ ചില ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
ഗോവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആർട്ടിസ്റ്റും റസ്റ്ററന്റ് ഉടമയുമായ സിദ്ധാർഥ് കേർക്കറാണ് സാറയ്‌ക്കൊപ്പമുള്ളതെന്നാണ് വിവരം. തെൽഡുൽക്കർ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സിദ്ധാർഥ്.
ആർട്ടിസ്റ്റും ഗോവയിലെ ഒരു റസ്റ്റോറന്റിന്റെ സഹ ഉടമയുമായ സിദ്ധാർഥ് കേർക്കറിന് ഇൻസ്റ്റാഗ്രാമിൽ 90,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. സാറാ തെൽഡുൽക്കർക്കൊപ്പമുള്ള ചിത്രവും സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ സിദ്ധാർഥിനെ സാറ ഫോളോ ചെയ്യുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സാറയ്ക്കും ആരാധകർ ഏറെയുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്