'അമ്മയ്ക്ക് ഫണ്ട് വരണമെങ്കില്‍ ലാലേട്ടനും മമ്മൂക്കയും തന്നെ വേണം, യുവ നടന്മാരെ വച്ചാലൊന്നും പണം വരില്ല'; 

AUGUST 29, 2024, 8:57 AM

'അമ്മ' സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കണമെങ്കില്‍ മോഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നും അല്ലാതെ ഒരുത്തനും വിചാരിച്ചാല്‍ നടക്കില്ലെന്നു ഹാസ്യതാരം ധർമജൻ.

വർഷത്തില്‍ ഒരിക്കലാണ് ഒരു മീറ്റിംഗ് 'അമ്മ' വയ്ക്കുന്നത്. ആരോപണം നേരിട്ടവരുടെയെല്ലാം കൂടി മൊത്തത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മുഴുവൻ പേരും രാജിവയ്ക്കുന്നു എന്ന് ലാലേട്ടൻ പറഞ്ഞത് വലിയ കാര്യം ആയിട്ടാണ് ഞാൻ കാണുന്നത്. ഇനി ഇപ്പൊ ഭരിക്കാൻ വരുന്നത് ആരാണെന്നൊന്നും എനിക്കറിയില്ല.

ഞാൻ ഒരൊറ്റ കാര്യം പറയാം. നമുക്ക് ഫണ്ട് ഉണ്ടാക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ അതിനൊക്കെ ലാലേട്ടനും മമ്മൂക്കയും ഒന്നും ഇല്ലാതെ ഒരുത്തനും വിചാരിച്ചാല്‍ നടക്കില്ല അതാണ് സത്യം. വേറെ ആര് വന്നാലും നടക്കില്ല. 'അമ്മ'യില്‍ നിന്ന് അഞ്ചു രൂപ പോലും വാങ്ങാത്ത ആളാണ് ഞാൻ. ഞാൻ ഇനി ചിലപ്പോള്‍ 'അമ്മ'യില്‍ ഉണ്ടാകില്ല.

vachakam
vachakam
vachakam

ദിലീപേട്ടനെ പുറത്താക്കിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ് പോകണം എന്നുള്ളത്. ഇപ്പൊ ഈ ഒരു പ്രഖ്യാപനം കൂടി ആയപ്പോള്‍ എനിക്ക് മാനസികമായി വലിയ പ്രശ്നമുണ്ട് . ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് സംഘടനയില്‍ നിന്നത്. ചിലപ്പോള്‍ ഞാൻ സംഘടനയില്‍ നിന്നു പോരാടും അല്ലെങ്കില്‍ പുറത്തു വരും.

ലാലേട്ടനെപോലെ ഒരു ആളിന്‍റെ പേരിലാണ് സംഘടനയില്‍ പൈസ വരുന്നത്. എന്നെ വച്ചാല്‍ മൂന്നുകോടി രൂപ കിട്ടുമോ. ലാലേട്ടനെയും മമ്മൂക്കയെയും കൊണ്ടേ അത് സാധിക്കൂ. യുവ നടന്മാരെ വച്ചാലൊന്നും പണം വരില്ല. സംഘടനയില്‍ പണം വേണമെങ്കില്‍ അവർ വേണം. സ്ത്രീ സുരക്ഷാ എല്ലായിടത്തും വേണം അത് സിനിമാ മേഖലയില്‍ മാത്രമല്ല, എന്‍റെ വീട്ടിലും വേണം. പുതിയ ആളുകള്‍ വന്നു നല്ല രീതിയില്‍ സംഘടന കൊണ്ടുപോയാല്‍ നല്ലതാണ്.

ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ ഒക്കെ വരണം എന്നാണ് ഞാൻ പറയുക. അദ്ദേഹം നല്ല വ്യക്തിയാണ്. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെ ആളാണ്. അദേഹം 'അമ്മ'യുടെ പ്രസിഡന്‍റ് ആയാല്‍ നന്നായിരിക്കും.. ധർമജൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam