കൊച്ചി: താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ ആത്മകഥാംശമുള്ള പുസ്തകം 'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു.
അമ്മയുടെ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗത്തിൽ വച്ചായിരുന്നു പ്രകാശനം. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, പുസ്തകം നടൻ മോഹൻലാലിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കെ.സുരേഷ് തയ്യാറാക്കി, ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകം ഇടവേള ബാബുവിന്റെ ജീവിതവും അമ്മ സംഘടനയും അടിസ്ഥാനമാക്കിയുള്ളതാണ്.
മോഹൻലാലാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ശ്വേതാ മേനോൻ, മണിയൻ പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ.സുരേഷ്, ലിപി പബ്ലിക്കേഷൻസ് സാരഥി ലിപി അക്ബർ എന്നിവരും പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്
അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ