ചെന്നൈ: സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തിയത്. തൃഷയ്ക്കായി ഡബ്ബ് ചെയ്ത അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.
കറുപ്പ് സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത കാര്യം പുറത്ത് പറയാന്‍ പോലും തനിക്ക് പേടിയായിരുന്നു എന്നാണ് ചിന്മയി വ്യക്തമാക്കിയത്. വിജയ് നായകനായ ലിയോ സിനിമയില്‍ തൃഷയ്ക്കായി ശബ്ദം നല്‍കിയതിന് പിന്നാലെ നേരിട്ട കടുത്ത സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും തന്നില്‍ ഭയം സൃഷ്ടിച്ചുവെന്നും ചിന്മയി പറഞ്ഞു.
“ആർ ജെ ബാലാജിയെയും ഭാര്യയെയും എനിക്ക് ഏറെ നാളായി അറിയാം. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അതീവ കഠിനാധ്വാനം ചെയ്യുന്ന ആളാണ് ബാലാജി. അദ്ദേഹവുമായി അത്രയും അടുത്ത പരിചയമുള്ളതുകൊണ്ടാകാം, ലിയോ സമയത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ കറുപ്പ് സിനിമയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ എന്ന് ഞാൻ ഭയന്നത്,” എന്നാണ് ചിന്മയി എക്‌സില്‍ കുറിച്ചത്.
ഡബ്ബിങ് സമയത്ത് പലപ്പോഴും കണ്ണീര്‍ അടക്കാന്‍ കഴിഞ്ഞില്ലെന്നും ചിന്മയി പറയുന്നു. “എന്റെ ജീവിതത്തില്‍ നടന്ന പല അസുഖകരമായ സംഭവങ്ങളുടെയും ഓര്‍മകള്‍ ആ സമയത്ത് മനസിലേക്ക് വന്നു. തൃഷയ്ക്കായി ഡബ്ബ് ചെയ്യാന്‍ അവസരം നല്‍കിയ ബാലാജിയോട് നന്ദിയുണ്ട്,” എന്നും അവർ പറഞ്ഞു.
“എന്റെ ജന്മനാട്ടില്‍ പേടിയില്ലാതെ ജോലി ചെയ്ത് ജീവിക്കാന്‍ കറുപ്പ് സാമി എന്നെ അനുഗ്രഹിക്കട്ടെ. ഈ ഇന്‍ഡസ്ട്രിയില്‍ കാലങ്ങളായി വിലക്ക് നേരിടുന്ന ഞാനടക്കമുള്ളവരുടെ വിലക്ക് നീങ്ങാനും അതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്,” എന്നും ചിന്മയി കുറിച്ചു. കറുപ്പില്‍ ചിന്മയിയുടെ ഡബ്ബിങ്ങിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
