മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പലതും ചെയ്യും. മകളുടെ സുരക്ഷയ്ക്കായി വളരെ വ്യത്യസ്തമായൊരു സുര്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ ഒരു പിതാവ്. സുരക്ഷയെ കരുതി മകളുടെ തലയില്‍ സിസിടിവി ക്യാമറ തന്നെ സ്ഥാപിച്ചിരിക്കുകയാണ് ഈ പിതാവ്. Pakistan🫡😭 —
Ghar Ke Kalesh (@gharkekalesh) September
6, 2024
കറാച്ചിയിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയിരിക്കുന്നത്. എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആര്‍ക്കൊപ്പം സഞ്ചരിക്കുന്നു എന്ന് തുടങ്ങി സര്‍വകാര്യങ്ങളും അറിയാനാണ് പിതാവ് ഇത്തരത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി വെളിപ്പെടുത്തുന്നു. എക്‌സില്‍ ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിതാവിന്റെ ഈ നടപടിയെ എതിര്‍ത്തോ എന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നാണ് പെണ്‍കുട്ടിയുടെ മറുപടി.
pic.twitter.com/Hdql8R2ejt
സിസിടിവി തനിക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും പിതാവാണ് സംരക്ഷകനെന്നും പെണ്‍കുട്ടി തുറന്ന് സമ്മതിക്കുന്നു. കറാച്ചിയില്‍ നടക്കുന്ന ഭീകരമായ സംഭവങ്ങള്‍, അപകടങ്ങള്‍, കൊലപാതകം, ആക്രമണം തുടങ്ങിയവയില്‍ നിന്ന് മകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പിതാവും വ്യക്തമാക്കുന്നു. എന്നാല്‍ ഒരാളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത്തരം പ്രവൃത്തികളെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്