പുലിവാല്‍ കല്ല്യാണത്തില്‍ സ്‌കോര്‍ ചെയ്തത്  സലീംകുമാര്‍ അവതരിപ്പിച്ച മണവാളനാണ്: ജയസൂര്യ 

MARCH 12, 2026, 1:14 AM

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ജയസൂര്യ. താരത്തിന്റേതായി റിലീസിനെത്തുന്ന അടുത്ത ചിത്രം മിഥുന്‍ മാനുവേല്‍ തോമസിന്റെ സംവിധാനത്തിലെത്തുന്ന ആട് 3യാണ്. 

 ആട് 3യുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പുലിവാല്‍ കല്ല്യാണം സിനിമയേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പുലിവാല്‍ കല്ല്യാണത്തില്‍ താനാണ് നായകനല്ലെങ്കിലും സലീംകുമാര്‍ അവതരിപ്പിച്ച മണവാളനാണ് ആ സിനിമയില്‍ സ്‌കോര്‍ ചെയ്തത് എന്നാണ് ജയസൂര്യ പറഞ്ഞത്.

vachakam
vachakam
vachakam

2003ല്‍ റിലീസിനെത്തിയ പുലിവാല്‍ കല്ല്യാണം സിനിമ ഇപ്പോഴും എല്ലാവരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രമാണ്. സലീംകുമാര്‍ അവതരിപ്പിച്ച മണവാളനും ധര്‍മ്മേന്ദ്രനായി എത്തിയ കൊച്ചിന്‍ ഹനീഫയുമൊക്കൊയാണ് പ്രേക്ഷക മനസില്‍ നായകനേക്കാള്‍ ഇടം നേടിയത്.

ബോംബെയില്‍ നിന്ന് ഒരു കാറു വരുന്നതോടും കൂടി സിനിമയുടെ ഗതി തന്നെ മാറുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam