പ്രശസ്ത ബോളിവുഡ് നടി കൃതിക കമ്രയും പ്രമുഖ ക്രിക്കറ്റ് അവതാരകൻ ഗൗരവ് കപൂറും വിവാഹിതരായി. ബുധനാഴ്ച മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന് ശേഷം ദമ്പതികൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി സന്തോഷം പങ്കുവെച്ചു.
ചുവന്ന സാരിയിൽ അതീവ സുന്ദരിയായി കൃതിക എത്തിയപ്പോൾ ക്രീം നിറത്തിലുള്ള ഷെർവാണിയായിരുന്നു ഗൗരവിന്റെ വേഷം.ബോളിവുഡിലെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
ഫർഹാൻ അക്തർ, സോഹ അലി ഖാൻ, മലൈക അറോറ, നേഹ ധൂപിയ എന്നിവർക്ക് പുറമെ മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, അജിത് അഗാർക്കർ, ആശിഷ് നെഹ്‌റ, സഹീർ ഖാൻ എന്നിവരും തങ്ങളുടെ പങ്കാളികൾക്കൊപ്പം ചടങ്ങിനെത്തി. ലളിതമായ പൂജകളോടെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇന്ന് (മാർച്ച് 12) വിവാഹാനന്തര വിരുന്ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച് പിന്നീട് ചാനൽ വി ലൂടെ ജനപ്രിയനായ വ്യക്തിയാണ് ഗൗരവ് കപൂർ. 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്' എന്ന തന്റെ യൂട്യൂബ് ഷോയിലൂടെ കായിക പ്രേമികൾക്കിടയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. ഗൗരവിന്റെ രണ്ടാമത്തെ വിവാഹമാണിത്; നടി കിരാത് ഭട്ടലായിരുന്നു ആദ്യഭാര്യ. 2021-ലാണ് ഇവർ വേർപിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
