പത്തനംതിട്ട: കറുത്ത വസ്ത്രം ധരിച്ച് അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരന്‍റെ പ്രതിഷേധം.പാർട്ടിയിലെ എല്ലാ ചുമതലകളും രാജിവെയ്ക്കുന്നുവെന്ന് ബാബു ദിവാകരൻ വ്യക്തമാക്കി. ജീവിതത്തിലെ പ്രതിസന്ധികൾ വൈകാരികമായി വിവരിക്കുകയും ചെയ്തു.
അഡ്വക്കേറ്റ് സി വി ശാന്തകുമാറിനെ അടൂരിൽ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് ബാബു ദിവാകരന്‍റെ രാജി.
അതേസമയം, സംവരണ മണ്ഡലങ്ങളിൽ എന്തെങ്കിലും ആകട്ടെ എന്നാണോ കോൺഗ്രസ് നിലപാടെന്ന് ബാബു ദിവാകരൻ ചോദിക്കുന്നു. കേരളത്തിൽ ആകെ നീതിക്കായി വി ഡി സതീശൻ ശബ്ദമുയർത്തുന്നു, സ്വന്തം പാർട്ടിയിലും അത് വേണ്ടേ എന്നാണ് ബാബു ദിവാകരന്‍റെ ചോദ്യം.
പദവികൾ രാജിവച്ചെങ്കിലും മറ്റ് പാർട്ടിയിലേക്ക് പോകില്ല. അടൂരിൽ വിജയസാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിച്ചാൽ താൻ രാജി പിൻവലിക്കുമെന്നും ബാബു ദിവാകരൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ